ലഡു വിതരണം സന്തോഷംകൊണ്ട്; കെ.മുരളീധരനെ തള്ളി പ്രതിപക്ഷനേതാവ്
Friday, October 21, 2022 2:33 PM IST
തിരുവനന്തപുരം: പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടി ഇന്നു പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. കോടതി ജാമ്യം നൽകിയതും എംഎല്‍എയുടെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടി.
എല്‍ദോസിന്റെ ഓഫീസിലെ ലഡു വിതരണത്തില്‍ അസ്വാഭാവികതയില്ലെന്നും കെ.മുരളീധരനെ തള്ളി സതീശന് പറഞ്ഞു. ജാമ്യം ലഭിച്ചതിലെ സന്തോഷം കൊണ്ടാണ് ലഡു വിതരണം നടത്തിയതെന്നും പ്രതിപക്ഷനേതാവ് കൂട്ടിചേര്‍ത്തു.
എംഎല്‍എ ഓഫിസിലെ ലഡു വിതരണമൊക്കെ കേസില്‍ അന്തിമ വിധി വന്ന ശേഷം നടത്തുന്നതാണ് നല്ലതെന്നും ഇതൊന്നും പാര്‍ട്ടിയുടെ അറിവോടെയല്ലെന്നുമായിരുന്നു കെ.മുരളീധരന്റെ പ്രതികരണം. എംഎല്‍എയ്ക്കെതിരായ നടപടി വൈകിയെന്നും മുരളീധരന് വിമര്‍ശനം ഉന്നയിച്ചിരുന്നു.