സാ​ൻ ഫ്രാ​ൻ​സി​സ്കോ: പ​ത്മ​ഭൂ​ഷ​ൺ പു​ര​സ്കാ​രം അ​മേ​രി​ക്ക​യി​ൽ വ​ച്ച് ന​ട​ത്തി​യ പ്ര​ത്യേ​ക ച​ട​ങ്ങി​ൽ മൈ​ക്രോ​സോ​ഫ്റ്റ് സി​ഇ​ഒ സ​ത്യ ന​ദെ​ല്ല ഏ​റ്റു​വാ​ങ്ങി.

ഈ ​വ​ർ​ഷ​ത്തെ റി​പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പി​ച്ച ബ​ഹു​മ​തി​യാ​ണ് ന​ദെ​ല്ല ‌യു​എ​സി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ ടി.​വി. നാ​ഗേ​ന്ദ്ര പ്ര​സാ​ദി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി​യ​ത്.

നി​ര​വ​ധി പ്ര​തി​ഭ​ക​ൾ​ക്കൊ​പ്പം പ​ത്മ​ഭൂ​ഷ​ൺ ല​ഭി​ച്ച​ത് അ​ഭി​മാ​ന​മേ​കു​ന്ന കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞ ന​ദെ​ല്ല, രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി, പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു. 2023-ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദേ​ഹം അ​റി​യി​ച്ചു.

2014-ലാ​ണ് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ന​ദെ​ല്ല മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ സി​ഇ​ഒ സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ത്. 2021 മു​ത​ൽ ക​ന്പ​നി ചെ​യ​ർ​മാ​ൻ സ്ഥാ​ന​വും ന​ദെ​ല്ല വ​ഹി​ക്കു​ന്നു​ണ്ട്.