അനധികൃത യോഗം: നാല് പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ
Thursday, October 20, 2022 2:56 PM IST
മുംബൈ: സംഘടനയ്ക്ക് ഏർപ്പെടുത്തിയ നിരോധനം മറികടന്ന് യോഗം ചേർന്ന നാല് പോപ്പുലർ ഫ്രണ്ട് നേതാക്കളെ മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തു.
റായ്ഗഡ് ജില്ലയിലെ പൻവേൽ മേഖലയിൽ നിന്നാണ് യൂണിറ്റ് സെക്രട്ടറി അടക്കമുള്ള നേതാക്കൾ പിടിയിലായത്. പിടിയിലായവരിൽ സംസ്ഥാന പ്രചാരണ സമിതിയിലെ അംഗങ്ങളുണ്ടെന്നാണ് സൂചന.
യോഗത്തെക്കുറിച്ച് ലഭിച്ച് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദവിരുദ്ധ സേന(എടിഎസ്) പ്രദേശത്ത് റെയ്ഡ് നടത്തിയത്. എടിഎസ് നടത്തിയ ചോദ്യംചെയ്യലിന് ശേഷം ഇവർക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.