അമിതമായി മദ്യപിച്ചതുകൊണ്ട് ഇൻഷ്വറൻസ് നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി
Wednesday, October 19, 2022 5:58 PM IST
കൊച്ചി: വാഹനം ഓടിച്ചയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്ന കാരണത്താൽ മാത്രം അപകടമരണത്തിനിരയായ ആളുടെ പേരിലുള്ള ഇന്‍ഷ്വറന്‍സ് തുക നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി. അമിതയളവില്‍ മദ്യം കഴിച്ച് അശ്രദ്ധയോടെ വാഹനം ഓടിച്ചതാണ് അപകടത്തിലേക്കു നയിച്ചതെങ്കില്‍ മാത്രമേ ആനുകൂല്യം നിഷേധിക്കാനാകൂ.
അപകടത്തില്‍ മരിച്ച തൃശൂർ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പോളിസിപ്രകാരം അര്‍ഹമായ ഏഴു ലക്ഷം രൂപ നല്‍കാനുള്ള ഇന്‍ഷ്വറന്‍സ് ഓംബുഡ്സ്മാന് ഉത്തരവിനെതിരേ നാഷണല്‍ ഇന്‍ഷ്വറന്‍സ് കമ്പനി നല്കിയ അപ്പീല്‍ ഹൈക്കോടതി തള്ളി. ജസ്റ്റീസ് ഷാജി പി. ചാലിയുടേതാണ് ഉത്തരവ്.