നിരോധനം ലംഘിച്ച് ജാഥ; മൂന്ന് പിഎഫ്ഐ നേതാക്കൾ അറസ്റ്റിൽ
Tuesday, October 18, 2022 7:34 PM IST
തൃശൂർ: നിരോധനം ലംഘിച്ച് ജാഥ നടത്തിയ സംഭവത്തിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളെ യുഎപിഎ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് തെരുവത്തു വീട്ടിൽ ഷഫീദ്, അഞ്ചങ്ങാടി കുട്ടൻപറമ്പത്ത് വീട്ടിൽ ഷാജഹാൻ, അഞ്ചങ്ങാടി പുളിക്കൽ വീട്ടിൽ ഇബ്രാഹിം എന്നിവർ ചാവക്കാട് നിന്നുമാണ് പിടിയിലായത്.
സെപ്റ്റംബർ 28-നാണ് കേസിനാസ്പദമായ സംഭവം. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനെതിരെ കടപ്പുറം പഞ്ചായത്തു ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെ ജാഥ നടത്തിയ കേസിലാണ് നടപടി.