നീണ്ടകരയിൽ ടഗ് ബോട്ട് കരയിലേക്ക് ഇടിച്ചു കയറി
Tuesday, October 18, 2022 1:41 PM IST
കൊല്ലം: നിയന്ത്രണം വിട്ട ടഗ് ബോട്ട് കടൽഭിത്തിയിൽ ഇടിച്ചുകയറി. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെയോടെയായിരുന്നു അപകടം. ബംഗാൾ, ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽനിന്നുള്ള ആറുതൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരെ രക്ഷപ്പെടുത്തി.
വിഴിഞ്ഞം തുറമുഖനിർമാണത്തിനായി കല്ലുകളും മറ്റും കൊണ്ടുപോകുന്ന ടഗാണ് അപകടത്തിൽ പെട്ടത്. അറ്റകുറ്റപണിക്കായി ബോട്ട് കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ പ്രൊപ്പല്ലർ തകരാറിയാലതോടെ നിയന്ത്രണം വിട്ട ബോട്ട് നീണ്ടകര തുറമുഖത്തിന് സമീപമുള്ള പാറക്കെട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മുംബൈ സ്വദേശിയുടെതാണ് അപടത്തിൽപ്പെട്ട ബോട്ട്.