എകെജി സെന്റർ ആക്രമണക്കേസ്: രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പ്രതി ചേർത്തു
Saturday, October 15, 2022 3:32 PM IST
തിരുവനന്തപുരം: എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസിൽ രണ്ട് യൂത്ത് കേൺഗ്രസ് പ്രവർത്തകരെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാൻ, ആറ്റിപ്ര മണ്ഡലത്തിലെ പ്രവർത്തക ടി. നവ്യ എന്നിവരെയാണ് പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്. ഇരുവരും ഒളിവിൽ പോയെന്നാണ് സൂചന.
കല്ലേറ് കേസിലെ മുഖ്യപ്രതിയായ ജിതിൻ ഉപയോഗിച്ച സ്കൂട്ടർ സുഹൈലിന്റെ പേരിൽ രജിസ്റ്റർ ചെയ്തതാണ്. ആക്രമണത്തിന് മുന്പ് ജിതിന് സ്കൂട്ടർ കൈമാറിയതും കല്ലേറിന് ശേഷം വാഹനം തിരികെ കൊണ്ടുപോയതും നവ്യയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.