നരബലി കേരളത്തിന് നാണക്കേടെന്ന് വെള്ളാപ്പള്ളി
Thursday, October 13, 2022 5:18 PM IST
ചേർത്തല: പത്തനംതിട്ട ഇലന്തൂരിൽ നടന്ന നരബലി കേരളത്തിന് നാണക്കേടാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
സമ്പത്തിനോടുള്ള ആർത്തിയാണ് ഇത്തരം കാര്യങ്ങൾ സംഭവിക്കുന്നതിന് കാരണം. ശ്രീനാരായണഗുരു കടലിൽ കളഞ്ഞ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടയാളാണ് കേസിലെ പ്രതി. അത് മനസിലാക്കി തടയുന്നതിൽ പോലീസിന് വീഴ്ച പറ്റി. കാണാതായ സ്ത്രീകളെ അന്വേഷിച്ച് കണ്ടെത്തുന്നതിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.