മലേറിയ; ഇന്ത്യയിൽനിന്നു 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാക്കിസ്ഥാൻ
Wednesday, October 12, 2022 11:43 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാനൊരുങ്ങി പാക്കിസ്ഥാൻ. രാജ്യത്ത് മലേറിയ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പാക്കിസ്ഥാൻ വാർത്താ ചാനലായ ജിയോ ടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
മാസങ്ങളായി തുടരുന്ന പ്രളയത്തെ തുടർന്നാണ് രാജ്യത്ത് മലേറിയ പടർന്നുപിടിച്ചത്. ലോകാരോഗ്യ സംഘടനയാണ് കൊതുകുവല വാങ്ങിനൽകുന്നത്.
ഈ വർഷം ജൂൺ മുതൽ രാജ്യത്ത് തുടരുന്ന പ്രളയത്തിൽ 1700ലധികം ആളുകളാണ് മരണപ്പെട്ടത്.