മഹാരാഷ്ട്രയിൽ ബിജെപി നേതാവ് സ്വയം വെടിവച്ചു മരിച്ചു
Wednesday, October 12, 2022 6:19 AM IST
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് സ്വയം വെടിവച്ചു മരിച്ചു. ബിജെപി ബീഡ് സിറ്റി യൂണിറ്റ് അധ്യക്ഷൻ ഭഗീരഥ് ബിയാനിയാണ് ലൈസൻസ് റിവോൾവർ ഉപയോഗിച്ച് വെടിവച്ചു മരിച്ചത്. മീരാനഗറിലെ ഭഗീരഥിന്റെ വസതിയിലായിരുന്നു സംഭവം.
വെടിയൊച്ച കേട്ട് ഓടിയെത്തിയ ബന്ധുക്കൾ മുറിയുടെ വാതിൽ തകർത്ത് ഭഗീരഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.