700 ഗോള്‍; ചരിത്രം കുറിച്ച് റൊണാള്‍ഡോ
Monday, October 10, 2022 7:05 AM IST
ലണ്ടന്‍: ക്ലബ് ഫുട്ബോളില്‍ 700 ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ഇതിഹാസ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 934 മത്സരങ്ങളില്‍ നിന്നാണ് താരം 700 ഗോളുകള്‍ നേടിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവര്‍ട്ടണിനെതിരായ മത്സരത്തില്‍ 44-ാം മിനിറ്റില്‍ ഗോള്‍ നേടിയാണ് റൊണാള്‍ഡോ ചരിത്രനേട്ടം കൈവരിച്ചത്.
700 ഗോളുകളില്‍ 450-ഉം താരം നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 144 തവണയും യുവന്റസിനായി 101 തവണയും റൊണാള്‍ഡോ ഗോള്‍വല നിറച്ചു. സ്പോര്‍ട്സ് ക്ലബിനായി അഞ്ച് ഗോളുകളും നേടി.