പരിക്കില്‍ വലഞ്ഞ് ഇന്ത്യ; ദീപക് ചാഹറും പുറത്ത്
Saturday, October 8, 2022 1:12 AM IST
ന്യൂഡല്‍ഹി: പരിക്കും ഫോമില്ലായ്മയും വലയ്ക്കുന്ന ഇന്ത്യന്‍ ബൗളിംഗ് നിരയ്ക്ക് വീണ്ടും തിരിച്ചടി. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ദീപക് ചാഹര്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് പുറത്തായി. പരിശീലനത്തിനിടെയാണ് താരത്തിന് കണങ്കാലിന് പരിക്കേറ്റത്.
ട്വന്റി-20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ സ്റ്റാന്‍ഡ് ബൈ താരം ചാഹറിന്റെ പരിക്ക് ഇന്ത്യയെ ആശങ്കയിലാക്കിയിരിക്കുകയാണ്. നേരത്തെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ലോകകപ്പില്‍ നിന്ന് പരിക്ക് കാരണം പുറത്തായിരുന്നു.