സോണിയയും പ്രിയങ്കയും ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരും
Monday, October 3, 2022 11:26 AM IST
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. ഒക്ടോബര്‍ ആറിന് കര്‍ണാടകയിലെ മാണ്ഡ്യയില്‍വച്ച് സോണിയ യാത്രയില്‍ പങ്കുചേരും.
ഈ മാസം ഏഴിന് പ്രിയങ്കയും യാത്രയില്‍ പങ്കുചേരും. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടകയില്‍ പ്രവേശിച്ചത്.
ഏഴ് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഉജ്വല വരവേല്‍പ്പാണ് കോണ്‍ഗ്രസിനു ലഭിച്ചത്. കര്‍ണാടകയില്‍ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര നടക്കുക.