കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; കെ.എന്‍.ത്രിപാഠിയുടെ പത്രിക തള്ളി
Saturday, October 1, 2022 4:43 PM IST
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന ജാര്‍ഖണ്ഡില്‍നിന്നുള്ള നേതാവ് കെ.എന്‍.ത്രിപാഠിയുടെ നാമനിര്‍ദേശപത്രിക തള്ളി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് പത്രിക തള്ളിയതെന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്മാന് മദുസൂദന്‍ മിസ്ത്രി അറിയിച്ചു.
പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ വെള്ളിയാഴ്ചയാണ് ത്രിപാഠി പത്രിക സമര്‍പ്പിച്ചത്. ത്രിപാഠിയുടെ പത്രിക തള്ളിയതോടെ ഇനി ശശി തരൂരൂം, മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുക. ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെയാണ് ഖാര്‍ഗെ മത്സരത്തിനിറങ്ങുന്നത്.
ഒക്ടോബര്‍ 17നാണ് തെരഞ്ഞെടുപ്പ്. 19ന് പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കും.