സ്വര്‍ണക്കടത്ത് കേസിലെ വിചാരണമാറ്റം; ഇഡിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Saturday, October 1, 2022 12:49 PM IST
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് സുപ്രീംകോടതിയിലേയ്ക്ക് മാറ്റാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തങ്ങളുടെ വാദം കേള്‍ക്കാതെ വിചാരണ മാറ്റാന്‍ ഉത്തരവിടരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു
കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയിലാണ് സര്‍ക്കാര്‍ ആവശ്യം ഉന്നയിച്ചത്. ഇഡിയുടേത് സാങ്കല്‍പ്പിക ആശങ്കയാണെന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
ഇഡിയുടെ ആവശ്യം അംഗീകരിച്ചാല്‍ അത് സംസ്ഥാനത്തെ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കും. വിചാരണ മാറ്റാന്‍ തക്കതായ കാരണം എന്തെന്നു കാണിക്കാന്‍ ഇതുവരെ ഇഡിക്കു കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
കേസിന്റെ കുറ്റമറ്റ രീതിയിലുള്ള വിചാരണ കേരളത്തില്‍ നടക്കാന്‍ സാധ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും, പോലീസും ജയില്‍ അധികൃതരും ചേര്‍ന്ന് ശ്രമിക്കുന്നതിനാല്‍ വിചാരണ ബംഗളൂരുവിലേയ്ക്ക് മാറ്റണമെന്നാണ് ഇഡി ആവശ്യമുന്നയിച്ചത്.