അനില്‍ ആന്റണിയുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് ശശി തരൂര്‍
Saturday, October 1, 2022 6:59 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തനിക്ക് പിന്തുണയുമായി എത്തിയ അനില്‍.കെ.ആന്റണിക്ക് നന്ദിയറിയിച്ച് ശശി തരൂര്‍. ഫേസ്ബുക്കിലൂടെയാണ് എ.കെ.ആന്റണിയുടെ മകനും കെപിസിസിയുടെ സോഷ്യല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്റണിക്ക് തരൂര്‍ നന്ദി പറഞ്ഞത്.
നേരത്തെ, തരൂര്‍ മുന്നോട്ടുവയ്ക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ സ്ഥാനാര്‍ഥിത്വം മാറ്റത്തിന്റെ സന്ദേശമാണെന്നും അനില്‍ അഭിപ്രായപ്പെട്ടിരുന്നു.
തരൂരിന്റെ എതിര് സ്ഥാനാര്‍ഥിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിച്ചവരില്‍ ഒന്നാമനായി എ.കെ.ആന്റണി ഒപ്പിട്ടതിന് പിന്നാലെയാണ് താന്‍ തരൂരിനൊപ്പമാണെന്ന് അനില്‍ ആന്റണി വ്യക്തമാക്കിയത്.