"പ്രിയ സുഹൃത്ത് നരേന്ദ്രാ': മോദിക്ക് പിറന്നാൾ ആശംസയുമായി നെതന്യാഹു
Wednesday, September 17, 2025 1:23 PM IST
ന്യൂഡൽഹി: എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "പ്രിയ സുഹൃത്ത് നരേന്ദ്ര' എന്നാണ് അദ്ദേഹം വീഡിയോ സന്ദേശത്തിൽ മോദിയെ അഭിസംബോധന ചെയ്യുന്നത്.
"പ്രധാനമന്ത്രി മോദി, എന്റെ നല്ല സുഹൃത്ത് നരേന്ദ്ര, നിങ്ങൾക്ക് ജന്മദിനാശംസകൾ നേരുന്നു. ജീവിതത്തിൽ ഇന്ത്യയ്ക്കുവേണ്ടി നിങ്ങൾ വളരെയധികം നേട്ടങ്ങൾ കൈവരിച്ചു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദത്തിൽ നാം ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. നമ്മുടെ പങ്കാളിത്തത്തെയും സൗഹൃദത്തെയും കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയട്ടെ. നിങ്ങളെ ഉടൻ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജന്മദിനാശംസകൾ, എന്റെ സുഹൃത്തേ' - നെതന്യാഹു പറഞ്ഞു.
നേരത്തെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മോദിയെ നേരിട്ട് വിളിച്ച് ജന്മദിനാശംസ അറിയിച്ചിരുന്നു.