പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി പ​മ്പ​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 20ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ 3000 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

15 വ​രെ ആ​യി​രു​ന്നു ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഭ​ക്ത​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി 4864 ഭ​ക്ത​രാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​തി​ല്‍​നി​ന്ന് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത 3000 പേ​രെ​യാ​ണ് ആ​ഗോ​ള സം​ഗ​മ​ത്തി​ലെ പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​പ്ര​തി​നി​ധി​ക​ള്‍​ക്ക് പു​റ​മേ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷ​ണി​ച്ച സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലെ അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ളും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു മാ​ത്ര​മാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കു​ള്ളു.