ഇ​സ്‌​ലാ​മാ​ബാ​ദ്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണ് ഇ​ന്ത്യ-​പാ​ക്ക് വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​യ​തെ​ന്ന വാ​ദം തള്ളി പാ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ധ​ർ. അ​ൽ ജ​സീ​റ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാണ് പാ​ക്ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മ​ധ്യ​സ്ഥ​യെ​ക്കു​റി​ച്ച് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ​യു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സം​സാ​രി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ന്ത്യ മൂ​ന്നാം​ക​ക്ഷി​യു​ടെ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് അ​റി​യി​ച്ചെ​ന്നുമാണ് ധർ പറഞ്ഞത്.

പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യി ഇ​ന്ത്യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ ന​ട​ന്ന ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം അ​വ​സാ​നി​ച്ച​ത് ത​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ലാ​ണെ​ന്ന് ട്രം​പ് പ​ല​കു​റി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. ഈ ​വാ​ദ​ങ്ങ​ളെ​യെ​ല്ലാം ഇ​ന്ത്യ ത​ള്ളു​ക​യും ചെ​യ്തി​രു​ന്നു.