വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണം; പതിനഞ്ചുകാരി മുങ്ങിമരിച്ചു
Wednesday, September 17, 2025 5:38 AM IST
ജയ്പുർ: നദിയിൽനിന്ന് കുടത്തിൽ വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിൽ പതിനഞ്ചുകാരി മുങ്ങിമരിച്ചു. രാജസ്ഥാനിലെ ബാരൻ ജില്ലയിലെ മെഹ്താബ്പുര ഗ്രാമത്തിലാണ് സംഭവം.
ശിവാനി കേവത് എന്ന പെൺകുട്ടിയാണ് മരിച്ചത്. നദിയിൽനിന്ന് വെള്ളമെടുക്കുന്നതിനിടെ കുട്ടിയെ മുതല വലിച്ചിഴച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാർ മുതലയെ നദിയിൽ പിന്തുടരുകയും ബഹളംവയ്ക്കുകയും ചെയ്തു. തുടർന്ന് മുതല പിടിവിട്ടെങ്കിലും കുട്ടി നദിയിൽ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് ചൊവ്വാഴ്ച രാവിലെ മൃതദേഹം നദിയിൽ പൊന്തിവന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.