തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 143 പു​ത്ത​ന്‍ ബ​സു​ക​ള്‍ ഇ​ന്നു മു​ത​ൽ‌ നി​ര​ത്തി​ലി​റ​ങ്ങും. വൈ​കി​ട്ട് 5.30ന് ​ആ​ന​യ​റ സ്വി​ഫ്റ്റ് ആ​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ബ​സു​ക​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ സ​മ്പൂ​ര്‍​ണ ഡി​ജി​റ്റ​ലൈ​സേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും.

ബി​എ​സ് 6 വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ് ബ​സു​ക​ള്‍. ഫാ​സ്റ്റ്, സൂ​പ്പ​ര്‍​ഫാ​സ്റ്റ്, ലി​ങ്ക്, വോ​ള്‍​വോ, എ​സി സീ​റ്റ​ര്‍ കം ​സ്ലീ​പ്പ​ര്‍, എ​സി സ്ലീ​പ്പ​ര്‍, എ​സി സീ​റ്റ​ര്‍, മി​നി ബ​സ് എ​ന്നീ വി​ഭാ​ഗ​ത്തി​ലാ​ണ് പു​തി​യ ബ​സു​ക​ള്‍. വോ​ള്‍​വോ​യി​ല്‍ സ​ഞ്ച​രി​ക്കാ​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ലും എ​ത്തും.

ജി​ല്ല​ക​ളെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചാ​യി​രി​ക്കും പു​തി​യ ലി​ങ്ക് സ​ര്‍​വീ​സു​ക​ള്‍. ദേ​ശീ​യ​പ​താ​ക​യു​ടെ ക​ള​ര്‍ തീ​മി​ല്‍ ഒ​രു​ക്കി​യ ബോ​ഡി​യി​ല്‍ ക​ഥ​ക​ളി ചി​ത്രം ആ​ലേ​ഖ​നം ചെ​യ്താ​ണ് സീ​റ്റ​ര്‍ കം ​സ്ലീ​പ്പ​ര്‍, സ്ലീ​പ്പ​ര്‍ ബ​സ്. ഓ​രോ സീ​റ്റി​ലും ചാ​ര്‍​ജ​ര്‍, ഹാ​ന്‍​ഡ് റെ​സ്റ്റ്, ഫു​ട്ട് റെ​സ്റ്റ് എ​ന്നി​വ​യു​ണ്ട്.

സ്ലീ​പ്പ​ര്‍ ബ​സി​ലെ ബെ​ര്‍​ത്തി​ല്‍ എ​സി വെ​ന്‍റ്, റീ​ഡിം​ഗ് ലൈ​റ്റ്, മൊ​ബൈ​ല്‍ ഹോ​ള്‍​ഡ​ര്‍, പ്ല​ഗ് പോ​യി​ന്‍റ്, ബോ​ട്ടി​ല്‍ ഹോ​ള്‍​ഡ​ര്‍, ല​ഗേ​ജ് വ​യ്ക്കാ​നു​ള്ള സ്ഥ​ലം, ക​ര്‍​ട്ട​ന്‍ എ​ന്നി​വ​യു​ണ്ട്. ഫാ​സ്റ്റ് പാ​സ​ഞ്ച​ര്‍, ലി​ങ്ക് ബ​സി​നും വ്യ​ത്യ​സ്ത നി​റ​മാ​ണ്. എ​ല്ലാ ബ​സി​ലും വൈ​ഫൈ ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​വു​ന്ന ടി​വി​യും പു​റ​ത്തും അ​ക​ത്തും കാ​മ​റ​ക​ളു​മു​ണ്ടാ​കും.