പട്ടികവര്‍ഗക്കാരായ മുതിര്‍ന്ന പൗരന്മാര്ക്ക് 1000 രൂപ ഓണസമ്മാനം
Thursday, August 21, 2025 12:30 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം. 1000 രൂപ വീതം 2025ലെ ‘ഓണസമ്മാന'മായി നല്കാൻ മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം.
60 വയസിനു മുകളില്‍ പ്രായമുള്ള അര്‍ഹരായ 52,864 പട്ടികവര്‍ഗക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. സംസ്ഥാനത്തെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍ക്ക് ഓണസമ്മാനം നല്‍കാനാണ് ധാരണയായയത്. ഇതിനുള്ള തുകയായ 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിക്കും.
കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2024-25 സാമ്പത്തിക വര്‍ഷത്തെ ബോണസ് നല്‍കുന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കാനും തീരുമാനമായി. വ്യവസായ, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പുകളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ബോണസ് നല്‍കാനുള്ള നടപടികള്‍ തുടങ്ങിയത്.