അരിയാഹാരം കഴിക്കുന്നവർക്ക് അറിയാമെന്ന് ബിജെപി; രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം
Wednesday, August 20, 2025 11:01 PM IST
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധവുമായി ബിജെപി.
യുവ നടിയുടെ ആരോപണം രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്നും എംഎൽഎ രാജിവയ്ക്കണമെന്നും ബിജെപി നേതാവ് സി .കൃഷ്ണകുമാര്‍ പറഞ്ഞു.
എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് രാത്രി ബിജെപി നടത്തിയ മാര്‍ച്ചിൽ സംഘർഷമുണ്ടായി. മാര്‍ച്ച് പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
ഇതോടെ പോലീസും പ്രവര്‍ത്തകരും തമ്മിൽ ഉന്തും തള്ളുമായി. സംഘര്‍ഷമുണ്ടായതോടെ പോലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കാൻ ചെയ്തു. സി. കൃഷ്ണകുമാറിനെയും പോലീസ് തടഞ്ഞു.
അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലേക്കും ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.