കൊട്ടാരക്കരയിൽ പോലീസുകാരൻ ജീവനൊടുക്കിയ നിലയിൽ
Sunday, August 3, 2025 12:19 PM IST
കൊല്ലം: കൊട്ടാരക്കരയിൽ പോലീസുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ ആനന്ദ ഹരിപ്രസാദാണ് മരിച്ചത്.
കുടുംബ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണകാരണം വ്യക്തമല്ല. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.