എബിവിപി പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
Sunday, June 22, 2025 9:56 PM IST
തിരുവനന്തപുരം: എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദിനെ പോലീസിന്റെ സാന്നിധ്യത്തില്‍ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് എബിവിപി തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
അരിസ്റ്റോ ജംഗ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം തമ്പാനൂര്‍ കോര്പറേഷന് പാര്‍ക്കിംഗ് കേന്ദ്രത്തിനു മുന്നില്‍ ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു.
തുടര്‍ന്ന് മുദ്രാവാക്യം മുഴക്കിയ പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പിന്നീട് പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.