മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഡേവിഡ് കോള്മാന്; തനിക്ക് പങ്കില്ലെന്ന് തഹാവൂര്‍ റാണ
Saturday, April 26, 2025 12:42 PM IST
മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന് തഹാവൂര്‍ റാണ. തന്റെ ബാല്യകാല സുഹൃത്തുകൂടിയായ ഡേവിഡ് കോള്മാന് ഡെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും റാണ അന്വേഷണ സംഘത്തിന് മൊഴി നല്കി.
താന്‍ ഡല്‍ഹിയിലും മുംബൈയിലും കേരളത്തിലും സന്ദര്‍ശനം നടത്തിയത് പരിചയക്കാരെ കാണാനാണ്. റാണ സന്ദര്‍ശിച്ചവരുടെ പേരുവിവരങ്ങളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്.
മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് സംഘം ഡല്‍ഹി എന്‍ഐഎ ആസ്ഥാനത്തെത്തിയാണ് റാണയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ എട്ട് മണിക്കൂറോളം നീണ്ടിരുന്നു.