പഹൽഗാം ഭീകരാക്രമണം; 27 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു, അമിത് ഷാ ആദരാഞ്ജലി അർപ്പിക്കും
Wednesday, April 23, 2025 6:19 AM IST
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 27 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എത്തിച്ചു. മരിച്ചവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിൽ എത്തി ആദരാഞ്ജലി അർപ്പിക്കും.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം ശ്രീനഗറിൽ നടത്തും. പഹൽഗാമിലെ ബൈസരണിൽ ഭീകരാക്രമണത്തിൽ ഒരു മലയാളിയടക്കം 28 പേരാണ് കൊല്ലപ്പെട്ടത്. എറണാകുളം ഇടപ്പള്ളി സ്വദേശി എൻ. രാമചന്ദ്രൻ ആണ് കൊല്ലപ്പെട്ട മലയാളി.
കൊല്ലപ്പെട്ടവരിലേറെയും വിനോദസഞ്ചാരികളാണ്. രണ്ടു വിദേശികളും നാട്ടുകാരായ രണ്ടു പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇരുപതിലേറെ പേർക്കു പരിക്കേറ്റു. ജമ്മു കാഷ്മീരിൽ അടുത്ത നാളിൽ നാട്ടുകാർക്കു നേർക്കുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്.