ഇന്ത്യയ്ക്കൊപ്പം ശക്തമായി നിലകൊള്ളുമെന്ന് ട്രംപ്; അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ
Wednesday, April 23, 2025 12:50 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ. അമേരിക്കയുടെ എല്ലാവിധ പിന്തുണയും ഇന്ത്യയ്ക്കുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഭീകരവാദത്തിനെതിരെ ഇന്ത്യക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ആക്രമണത്തെ അപലപിച്ചു. അക്രമികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ അറിയിച്ചു.
സൗദി കിരീടാവകാശിയും ഇന്ത്യയിലെ ഇസ്രയേൽ, സിംഗപ്പൂർ എംബസികളും ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി.