ബാറിൽ വാക്കേറ്റം; മൂന്നുപേർക്ക് കുത്തേറ്റു
Tuesday, April 22, 2025 11:08 PM IST
അടിമാലി: ബാറിലുണ്ടായ വാക്കേറ്റത്തിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. അടിമാലി ടൗണിലെ മാതാ ബാറിൽവച്ച് ചൊവ്വാഴ്ച വൈകുന്നേരം ആറിനുണ്ടായ സംഭവത്തിൽ അടിമാലി സ്വദേശിയായ ഹരിശ്രീ (44), സിനു ഉണ്ണി (30), അനിൽ (27) എന്നിവർക്കാണ് കുത്തേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഹരിശ്രീയെ എറണാകുളത്തെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിശ്രീയുടെ കഴുത്തിനാണ് കുത്തേറ്റത്. ഇരു സംഘങ്ങൾ തമ്മിൽ ബാറിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
അടിമാലി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സ്ഥലത്തു നിന്ന് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.