ഫിലിം ചേംബർ അടിയന്തര യോഗം തിങ്കളാഴ്ച; ഷൈൻ ടോം ചാക്കോയെ മാറ്റിനിർത്താൻ ശിപാർശ ചെയ്തേക്കും
Sunday, April 20, 2025 10:52 AM IST
കൊച്ചി: ഷൈൻ ടോം ചാക്കോ വിഷയത്തിൽ തിങ്കളാഴ്ച ഫിലിം ചേംബർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമാ സംഘടനകളോട് ശിപാർശ ചെയ്തേക്കും.
യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങൾ ഉൾപ്പെടെയുള്ളവരും പങ്കെടുക്കും. വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി.
അതേസമയം, ലഹരിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഷൈൻ ടോം ചാക്കോയ്ക്കെതിരെ താര സംഘടനയായ "അമ്മ' ഉടൻ നടപടിയെടുക്കില്ല. ജൂണിൽ ചേരുന്ന ജനറൽ ബോഡി യോഗത്തിലായിരിക്കും നടപടി സംബന്ധിച്ച ചർച്ച ഉണ്ടാകുക. താരത്തിൽനിന്നു സംഘടന വിശദീകരണം തേടിയിട്ടുണ്ട്. വിഷയം അന്വേഷിക്കുന്ന മൂന്നംഗ സമിതി ഉടൻ റിപ്പോർട്ട് നൽകും.