കൊ​ച്ചി: പാ​ല​ക്കാ​ട് ശ്രീ​നി​വാ​സ​ന്‍ വ​ധ​ക്കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന ര​ണ്ടാം​പ്ര​തി പി​ടി​യി​ല്‍. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ന്‍ ഷം​നാ​ദ് ആ​ണ് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യു​ടെ പി​ടി​യി​ലാ​യ​ത്. കൊ​ച്ചി​യി​ല്‍ വി​നോ​ദ​യാ​ത്ര​യ്ക്ക് എ​ത്തി​യ​പ്പോ​ഴാ​ണ് എ​ന്‍​ഐ​എ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഷം​നാ​ദ് പി​ടി​യി​ലാ​യ​ത്. 2022 ഏ​പ്രി​ല്‍ 16-നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​നി​വാ​സ​നെ ബൈ​ക്കി​ലെ​ത്തി ക​ട​യി​ല്‍ ക​യ​റി കൊ​ല​പ്പെ​ടു​ത്തി​യ ആ​റം​ഗ​സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ആ​ളാ​ണ് ഷം​നാ​ദ്.

കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ നാ​ലു​പേ​ര്‍ റി​മാ​ന്‍​ഡി​ലാ​ണ്. ഷം​നാ​ദി​നെ കൂ​ടാ​തെ ഒ​രാ​ള്‍​കൂ​ടി പി​ടി​യി​ലാ​വാ​നു​ണ്ട്. ഇ​യാ​ള്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്.