കൊ​ളം​ബോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു ശ്രീ​ല​ങ്ക സ​ന്ദ​ർ​ശി​ക്കും. മൂ​ന്നു ദി​വ​സം നീ​ളു​ന്ന​താ​ണ് സ​ന്ദ​ർ​ശ​നം.

ശ​നി​യാ​ഴ്ച ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ന്‍റ് അ​നു​ര കു​മാ​ര ദി​സ​നാ​യ​കെ​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ഇ​രു രാ​ജ്യ​ങ്ങ​ളും സു​പ്ര​ധാ​ന പ്ര​തി​രോ​ധ സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കും.

ബാ​ങ്കോ​ക്കി​ൽ​നി​ന്നാ​ണ് മോ​ദി കൊ​ളം​ബോ​യി​ലെ​ത്തു​ക.