പോലീസിനെ ആക്രമിച്ച കേസ്; ഒരു സിപിഎം പ്രവർത്തകൻകൂടി പിടിയിൽ
Saturday, February 22, 2025 7:47 AM IST
കണ്ണൂർ: തലശേരി മണോളിക്കാവ് ഉത്സവത്തിനിടെ പോലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റിൽ. മണോളിക്കാവിൽ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെ സംഘർഷം തടയുന്നതിനിടെ എസ്ഐ ഉൾപ്പെടെ പോലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു.
കേസിൽ 80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പോലീസ് പറയുന്നു.
അതേസമയം സംഘർഷത്തിനിടെ തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പോലീസ് കേസിൽ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം. കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റിൽ പെട്ടയാളുമായ ദിപിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.