ചേവായൂർ സഹകരണ ബാങ്കിലെ കോൺഗ്രസ് വിമതർ സിപിഎമ്മിൽ ചേർന്നു
Saturday, February 22, 2025 7:22 AM IST
കോഴിക്കോട്: ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതരായി മത്സരിച്ചവർ സിപിഎമ്മിൽ ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിലാണ് ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്മാന് ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചത്.
ബാങ്ക് ചെയര്മാന് ജി.സി.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ളവരെ സ്വീകരിക്കാന്‍ വമ്പന്‍ സമ്മേളനവും സിപിഎം കോട്ടൂളിയില്‍ ഒരുക്കിയിരുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം.വി. ഗോവിന്ദന് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചവര്‍ രൂപീകരിച്ച ചേവായൂര്‍ ബാങ്ക് സംരക്ഷണ സമിതിയുടെ ഏഴുപേരാണ് കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബാങ്ക് ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്.