കൊ​ച്ചി: ഇ​ന്‍​സ്റ്റ​ന്‍റ് ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പ് കേ​സി​ല്‍ ഇ​ഡി ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു. കേ​സി​ൽ ര​ണ്ടു​പേ​ർ​ക്കൂ​ടി അ​റ​സ്റ്റി​ലാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​യ്യി​ദ് മു​ഹ​മ്മ​ദ്, ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി ടി.​ജി.​വ​ര്‍​ഗീ​സ് എ​ന്നി​വ​രെ​യാ​ണ് ഇ​ഡി അ​റ​സ്റ്റ് ചെ​യ്ത​ത്.

ചെ​ന്നൈ കാ​ഞ്ചീ​പു​രം സ്വ​ദേ​ശി​ക​ളാ​യ ഡാ​നി​യേ​ൽ സെ​ൽ​വ​കു​മാ​ർ, ക​തി​ര​വ​ൻ ര​വി, ആ​ന്‍റോ പോ​ൾ പ്ര​കാ​ശ്, അ​ല​ൻ സാ​മു​വേ​ൽ എ​ന്നി​വ​രെ ക​ഴി​ഞ്ഞ​മാ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി സ​യ്യി​ദ് മു​ഹ​മ്മ​ദും ഫോ​ര്‍​ട്ട് കൊ​ച്ചി സ്വ​ദേ​ശി ടി.​ജി.​വ​ര്‍​ഗീ​സും പി​ടി​യി​ലാ​യ​ത്.

ത​ട്ടി​പ്പി​ന് ഇ​ട​നി​ല​ക്കാ​രാ​യി നി​ന്ന​വ​രാ​ണ് ഇ​രു​വ​രു​മെ​ന്ന് ഇ​ഡി വ്യ​ക്ത​മാ​ക്കി. 500ലേ​റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളാ​ണ് ഇ​വ​ര്‍ തു​റ​ന്ന​ത്. 289 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി 377 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ന്നു. ഇ​തി​ല്‍ ര​ണ്ട് കോ​ടി രൂ​പ സ​യ്യി​ദി​ന് ല​ഭി​ച്ചു.

വ​ര്‍​ഗീ​സ് 190 അ​ക്കൗ​ണ്ടു​ക​ളാ​ണ് തു​റ​ന്ന​ത്. ഇ​തി​ലൂ​ടെ 341 കോ​ടി രൂ​പ​യു​ടെ കൈ​മാ​റ്റം ന​ട​ന്നു​വെ​ന്നും ഇ​ഡി വ്യ​ക്ത​മാ​ക്കി.