ഐസിസി ചാന്പ്യൻസ് ട്രോഫി; സൂപ്പർ പോരാട്ടം ഇന്ന്
Saturday, February 22, 2025 4:23 AM IST
ലാഹോർ: ഐസിസി ചാന്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് ഓസ്ട്രേലിയ- ഇംഗ്ലണ്ട് പോരാട്ടം. ഉച്ചകഴിഞ്ഞ് 2.30ന് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകളും ടൂർണമെന്റിലെ ആദ്യ മത്സരത്തിനാണ് ഇറങ്ങുന്നത്.
ജോസ് ബട്ലർ ഇംഗ്ലണ്ടിനെ നയിക്കുമ്പോൾ സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലാണ് ഓസീസ് ഇറങ്ങുന്നത്. പാറ്റ് കമ്മിൻസ് പരിക്കിനെ തുടർന്ന് പിൻമാറിയതിനാലാണ് സ്മിത്തിനെ തേടി ക്യാപ്റ്റൻ സ്ഥാനം എത്തിയത്.
ഓസീസ് നിരയിൽ പേസ് ആക്രമണം നയിക്കേണ്ട ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ജോഷ് ഹെയ്സൽവുഡ്, മിച്ചൽ സ്റ്റാർക്ക് എന്നിവർ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽനിന്ന് പുറത്തായിരുന്നു. ബാറ്റർ മിച്ചൽ മാർഷും കളിക്കില്ല.