ക​ണ്ണൂ​ർ: അ​ഴീ​ക്കോ​ട് ക്ഷേ​ത്രോ​ത്സ​വ​ത്തി​നി​ടെ അ​മി​ട്ട് ആ​ൾ​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ വീ​ണ് പൊ​ട്ടി അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ പ​ത്ത് പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ഞ്ച് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ​ക്കും ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റ് അ​ഞ്ച് പേ​ർ​ക്കെ​തി​രെ​യു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ അ​ഴീ​ക്കോ​ട് ഇ​ന്ന് പു​ല​ർ​ച്ചെ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നീ​ർ​ക്ക​ട​വ് മു​ച്ചി​രി​യ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. മു​ക​ളി​ലേ​ക്ക് പോ​യ അ​മി​ട്ട് പൊ​ട്ടാ​തെ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് വീ​ണ് പൊ​ട്ടു​ക​യാ​യി​രു​ന്നു.

12 വ​യ​സു​ള്ള കു​ട്ടി​ക്ക് അ​ട​ക്കം അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.