തി​രു​വന​ന്ത​പു​രം: സ​മ​രം​ചെ​യ്യു​ന്ന ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് മ​ഹി​ളാ​കോ​ൺ​ഗ്ര​സ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന്‍റെ വ​സ​തി​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. മ​ഹി​ളാ കോ​ൺ​ഗ്ര​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

25 ഓ​ളം വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വു​മാ​യി എ​ത്തി. ആ​രോ​ഗ്യ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം എ​ന്ന​ത് അ​ട​ക്ക​മു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ര​ണ്ട് ത​വ​ണ പോ​ലീ​സ് പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു.