ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചിട്ടില്ല; സമരം തുടരുമെന്ന് ആശാവര്‍ക്കര്‍മാര്‍
Tuesday, February 18, 2025 11:48 PM IST
തിരുവനന്തപുരം: രണ്ടുമാസത്തെ വേതന കുടിശിക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും സെക്രട്ടേറിയറ്റ് പടിക്കലെ സമരം അവസാനിപ്പിക്കില്ലെന്ന് ആശാവര്‍ക്കര്‍മാര്‍. വേതന കുടിശിക മാത്രം ഉന്നയിച്ചില്ല സമരമെന്ന് സംഘടനാ പ്രസിഡന്റ് വി.കെ.സദാനന്ദന് പറഞ്ഞു.
ഓണറേറിയം വര്‍ധന, അഞ്ച് ലക്ഷം വിരമിക്കല്‍ ആനൂകൂല്യം, പെന്ഷന് എന്നിവ അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായാലേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി മൂന്ന് മാസത്തെ കുടിശിക ലഭിക്കാനുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.
കഴിഞ്ഞ ഒമ്പത് ദിവസമായി ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത് വരികയാണ്.