സ്കൂൾ വിദ്യാർഥിനിയെ കാണാനില്ല; കൊച്ചി നഗരത്തിൽ വ്യാപക തെരച്ചിൽ
Tuesday, February 18, 2025 11:30 PM IST
കൊച്ചി: സ്കൂൾ വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. വടുതല സ്വദേശികളായ ദമ്പതികളുടെ പന്ത്രണ്ടുവയസുള്ള കുട്ടിയെയാണ് ചൊവ്വാഴ്ച വൈകുന്നേരം മുതൽ കാണാതായത്.
സ്കൂൾ വിട്ട് കുട്ടി സൈക്കിളിൽ വരുന്നത് ദൃസാക്ഷികൾ കണ്ടിരുന്നു. പച്ചാളം ഭാഗത്ത് വിദ്യാർഥിനി എത്തിയെന്ന സൂചനയെ തുടർന്ന് പോലീസ് വിശദമായ പരിശോധന നടത്തുകയാണ്.
രണ്ട് സംഘങ്ങളായി തിരിഞ്ഞ് കൊച്ചി നഗരത്തിലും ബസ് ടെര്‍മിനല്‍, റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലും പരിശോധന നടത്തുന്നുണ്ടെന്ന് എളമക്കര പോലീസ് പറഞ്ഞു.