ആറ്റുകാൽ പൊങ്കാല; മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ അവധി
Tuesday, February 18, 2025 6:37 PM IST
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.
പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് 30 വാര്‍ഡുകള്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചിരുന്നു. കോര്പ്പറേഷന് പരിധിയിലും വെങ്ങാനൂര്‍ പഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും പൊങ്കാലയുടെ തലേ ദിവസം വെകുന്നേരം ആറു മുതല്‍ പൊങ്കാല ദിവസം വൈകുന്നേരം ആറുവരെ മദ്യനിരോധനം ഏര്‍പ്പെടുത്തും.
13ന് രാവിലെ 10.15ന് പൊങ്കാല അടുപ്പില്‍ തീ പകരും. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദിക്കും. സബ് കളക്ടര്‍ ഒ.വി ആല്‍ഫ്രഡ് ആണ് പൊങ്കാലയുടെ നോഡല്‍ ഓഫീസര്‍.