ഇടുക്കിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്
Monday, February 17, 2025 9:15 AM IST
ഇടുക്കി: ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് മരിച്ചത്.
മേരിയുടെ മകന് ഷിന്റോ, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
ഞായറാഴ്ച രാത്രി 11:30ഓടെയാണ് സംഭവം. ഇവരുടെ പഴയ വീട്ടില്‍ പോയി മടങ്ങിവരുമ്പോഴാണ് അപകടം. നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു.