കവർച്ചാ ശ്രമത്തിനിടെ ആം ആദ്മി പാർട്ടി നേതാവിന്റെ ഭാര്യ കൊല്ലപ്പെട്ടു
Monday, February 17, 2025 12:34 AM IST
ന്യൂഡൽഹി: പഞ്ചാബിൽ കവർച്ചാ ശ്രമത്തിനിടെ ആം ആദ്മി പാർട്ടി നേതാവിന്റെ ഭാര്യയെ കൊലപ്പെടുത്തി കൊള്ളസംഘം. ലുധിയാനയിലെ റൂർക്ക ഗ്രാമത്തിന് സമീപം ശനിയാഴ്ച രാത്രി സംഭവം നടന്നത്.
ആം ആദ്മി നേതാവ് അനോഖ് മിത്തലിന്റെ ഭാര്യ ലിപ്സി മിത്തൽ ആണ് മരിച്ചത്. ലുധിയാന-മലേർകോട്ല റോഡിലെ ഒരു ഹോട്ടലിൽ നിന്നും അത്താഴം കഴിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരെയും കവർച്ചക്കാർ കാർ തടഞ്ഞുനിർത്തി മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ലിപ്സി മിത്തൽ (33) സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ലിപ്സി മിത്തലിന്റെ ബന്ധുക്കൾ ഞായറാഴ്ച വൈകുന്നേരം ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി.