നെയ്യാറ്റിൻകരയിൽ യുവാവിനെ തട്ടികൊണ്ട് പോയി ഗോഡൗണില്‍ പാര്‍പ്പിച്ച് മർദിച്ചു; മൂന്ന് പേർ അറസ്റ്റിൽ
Sunday, February 16, 2025 10:22 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര അരുമാനൂരിൽ യുവാവിനെ തട്ടികൊണ്ട് പോയി ഗോഡൗണില്‍ പാര്‍പ്പിച്ച് മർദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. അരുമാനൂർ സ്വദേശികളായ സുനീഷ്, ജിത്തു, മോനു എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. പൂവാര്‍ അരുമാനൂര്‍ സ്വദേശി അച്ചുവിനെയാണ് നാലംഗ സംഘം വീട്ടിലെത്തി തട്ടികൊണ്ടുപോയത്. തുടര്‍ന്ന് രണ്ട് കിലോമീറ്റര്‍ മാറിയുള്ള ഒരു ഗോഡൗണില്‍ പൂട്ടിയിട്ടു.
അച്ചുവിന്റെ സുഹൃത്തുമായുള്ള തര്‍ക്കമാണ് അച്ചുവിനെ തട്ടികൊണ്ട് പോകാന്‍ കാരണമായത്. അച്ചുവിനെ പിടികൂടി സുഹൃത്തിനെ ഗോഡൗണിൽ എത്തിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം.
പിന്നാലെ സുഹൃത്തുക്കളും പോലീസും നടത്തിയ പരിശോധനയില്‍ അച്ചുവിനെ ഗോഡൗണില്‍ നിന്ന് കണ്ടെത്തിയിരുന്നു. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.