കല്ലമ്പലത്ത് എംഡിഎംഎയുമായി യുവതി അടക്കം രണ്ടു പേർ പിടിയിൽ
Sunday, February 16, 2025 9:27 PM IST
തിരുവനന്തപുരം: എംഡിഎംഎയുമായി യുവതി അടക്കം രണ്ടു പേർ പിടിയിൽ. തിരുവനന്തപുരം കല്ലമ്പലത്ത് ആണ് സംഭവം.
വർക്കല താന്നിമൂട് സ്വദേശികളായ ദീപു (25), അഞ്ജന (30) എന്നിവരാണ് പിടിയിലായത്. 25 ഗ്രാം എംഡിഎംഎ ഇവരുടെപക്കൽനിന്ന് കണ്ടെടുത്തു. ബംഗളൂരുവിൽ നിന്നും വന്ന ടൂറിസ്റ്റ് ബസിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഇവർ പിടിയിലായത്.
ദീപുവിന്റെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിന്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു. ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ് ടീം തന്ത്രപൂർവം പിന്തുടർന്ന് പിടികൂടുകയായിരുന്നു.