സംസ്ഥാനത്തെ ലഹരി വ്യാപനം; അടിയന്തരപ്രമേയത്തിന് അനുമതി; ഉച്ചയ്ക്ക് 12ന് ചര്‍ച്ച
Tuesday, February 11, 2025 11:28 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സഭയിൽ അവതരാനുമതി. വിഷയത്തിൽ നിയമസഭയില്‍ ഇന്ന് ചര്‍ച്ച നടക്കും.
വിഷയം ചര്‍ച്ച ചെയ്യാമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് വരെയുള്ള സമയത്താണ് ചര്‍ച്ച നടക്കുക.
സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന ലഹരി ഉപയോഗം നിരവധി കുറ്റകൃത്യങ്ങള്‍ക്ക് ഇടയാക്കുന്നു. ഈ സാചര്യം അതീവ ഗുരുതരമാണെന്നും സഭ നിര്‍ത്തി ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.