ഉത്തർപ്രദേശിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; രണ്ട് പേർ മരിച്ചു
Tuesday, February 11, 2025 5:30 AM IST
ലക്നോ: ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം. കാറിലുണ്ടായിരുന്ന രണ്ട് പേർ അപകടത്തിൽ മരിച്ചു. മഹേന്ദ്ര പ്രതാപും ഭാര്യ ഭുരി ദേവിയും ആണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച ചിത്രഹത് പ്രദേശത്തുള്ള സഹായ്പുർ ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കുംഭ പങ്കെടുത്ത് മടങ്ങിയ സംഘത്തിന്റെ കാറും ട്രക്കും കൂടിയിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണമായ ട്രക്ക് ഡ്രൈവറേയും
ട്രക്കും പോലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര ജില്ലയിൽ തന്നെയുള്ള റസൂലബാദ് ഗ്രാമത്തിലുള്ളവരാണ് കാറിലുണ്ടായിരുന്നവർ.