ഐഎസ്എൽ: ഒഡീഷ-പഞ്ചാബ് മത്സരം സമനിലയിൽ
Tuesday, February 11, 2025 3:32 AM IST
ഭുവനേഷ്വർ: ഐഎസ്എല്ലിൽ ഒഡീഷ എഫ്സി-പഞ്ചാബ് എഫ്സി മത്സരം സമനിലയിൽ. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
കലിംഗ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് താരം പെട്രോസ് ജിയോകൗമകിസാണ് ആദ്യം ഗോൾ നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്താണ് താരം ഗോൾ കണ്ടെത്തിയത്.
എന്നാൽ രണ്ടാം പതുതിയിൽ ഒഡീഷ ഗോൾ തിരിച്ചടിച്ചു. 51-ാം മിനിറ്റിൽ ഐസക് റാൾട്ടെയാണ് ഒഡീഷയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
പിന്നീട് ഗോൾ നേടാൻ ഇരു ടീമുകളും ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് മത്സരം സമനിലയായത്. പോയിന്റ് ടേബിളിൽ ഒഡീഷ ഏഴാമതാണ്. 20 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ഒഡീഷയ്ക്കുളളത്.
19 മത്സരങ്ങൾ കളിച്ച പഞ്ചാബിന് 24 പോയിന്റാണുള്ളത്. നിലവിൽ പോയിന്റ് ടേബിളിൽ ഒൻപതാം സ്ഥാനത്താണ് പഞ്ചാബ്.