ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരന്പരയിലെ ആദ്യ മത്സരം ഇന്ന്
Thursday, February 6, 2025 7:09 AM IST
നാഗ്പുർ: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരന്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 1.30 മുതലാണ് മത്സരം.
രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത് തുടങ്ങിയ വന്പന്മാരെല്ലാം ഇന്ത്യക്കായി അണിനിരക്കും.
പരിക്കിനുശേഷം ട്വന്റി-20 പരന്പരയിലൂടെ തിരിച്ചെത്തിയ മുഹമ്മദ് ഷമിയുടെ കൃത്യതയും ടീമിന്റെ പ്രകടനത്തിൽ നിർണായകമാകും. ട്വന്റി-20 പരമ്പരയിൽ വിക്കറ്റ് വീഴ്ത്തിയെങ്കിലും ഷമി റൺസ് വഴങ്ങിയിരുന്നു. കെ.എൽ. രാഹുൽ, ഋഷഭ് പന്ത് എന്നിവരിൽ ഒരാൾ വിക്കറ്റ് കീപ്പറാകും.
സൂര്യകുമാർ യാദവ് നയിച്ച ട്വന്റി-20 ടീമിനോട് 4-1നു പരന്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം, രോഹിത് ശർമ നയിക്കുന്ന ഇന്ത്യയുടെ ഏകദിന സംഘത്തോടു തീർക്കാനാണ് ജോസ് ബട്ലർ നയിക്കുന്ന ഇംഗ്ലണ്ടിന്റെ ലക്ഷ്യം.