കൊട്ടാരക്കരയിൽ ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ചു
Wednesday, February 5, 2025 3:25 AM IST
കൊട്ടാരക്കര: ആംബുലൻസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊട്ടാരക്കര സദാനന്ദപുരത്താണ് അപകടമുണ്ടായത്.